ambala

അമ്പലപ്പുഴ:അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡൻ്റ് ഇൻചാർജ് കരുമാടി ഗോപകുമാർ, ജില്ലാ ട്രഷറർ കർത്താ, നിയോജക മണ്ഡലം സെക്രട്ടറിമാരായ സന്ധ്യ സുരേഷ്, അജു പാർത്ഥസാരഥി, വിജയ് മോഹൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എം.ഡി. സിബിലാൽ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.