ldf

ചാരുംമൂട് : രാഷ്ട്രീയ വിവേചനമില്ലാതെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന്‌ മന്ത്രി ജി.സുധാകരൻ പറഞ്ഞു.താമരക്കുളം ചത്തിയറയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കേണ്ടത് ചട്ടപ്രകാരമാവണം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാവരുത്. വികസനം നടത്തുന്ന സംസ്ഥാന സർക്കാരിനെ അഴിമതിക്കാരുടെ സർക്കാരെന്ന് തെറ്റായി സ്ഥാപിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ജി.വാസവൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ , ഏരിയാ സെക്രട്ടറി ബി.ബിനു,കെ.രാജൻപിള്ള, പി.രാജൻ സ്ഥാനാർത്ഥികളായ നികേഷ് തമ്പി വി.ഗീത, എം.കെ. വിമലൻ,ശാന്തി, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.