
അരൂർ: ജില്ലാ പഞ്ചായത്ത് മനക്കോടം ഡിവിഷനിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ഇസബെല്ല ഷൈനിന്റെ പര്യടനം തുടങ്ങി. ചന്തിരൂർ പള്ളി അമ്പലത്തിന് സമീപം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ഐ.ഹാരിസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് എഴുപുന്ന ഡിവിഷൻ സ്ഥാനാർത്ഥി എസ്.അശോക് കുമാർ,ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി ഷിഹാബുദ്ദീൻ,ഓ.ഔസേഫ്,പി.എം അജിത്കുമാർ, ചന്ദ്രിക സുരേഷ്, എം.സി.സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു.