
ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും സംയുക്താഭിമുഖ്യഖ്യത്തിൽ ആലുംമ്മൂട്ടിൽ എ.പി ചെല്ലമ്മ ചാന്നാട്ടിയുടെ 44-ാമത് ചരമവാർഷികാചരണം നടത്തി. അനുസ്മരണ സമ്മേളനം മുട്ടം വിജ്ഞാന വിലാസിനി ഗ്രന്ഥശാല സെക്രട്ടറി കെ. കെ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് ബി. നടരാജൻ അദ്ധ്യക്ഷനായി. മാതാജി മഹിളാമണി അനുഗ്രഹപ്രഭാഷണം നടത്തി. എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗം മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. ബി.രഘുനാഥൻ, മുട്ടം സുരേഷ് എന്നിവർ സംസാരിച്ചു.. സെക്രട്ടറി വി. നന്ദകുമാർ സ്വാഗതവും ഗോവിന്ദാലയം ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വിശേഷാൽ പൂജകൾ, ഛായാചിത്രത്തിൽ പുഷ്പാർച്ചന, സമൂഹസദ്യ എന്നിവയും നടന്നു.