മുതുകുളം: എൽ.ഡി.എഫ്. കണ്ടല്ലൂർ തെരഞ്ഞെടുപ്പ് പൊതുയോഗം പുല്ലുകുളങ്ങരയിൽ സി.പി.ഐ.സംസ്ഥാന എക്സിക്യൂട്ടി​വ് അംഗം പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. സജീവ് പുല്ലുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ ശങ്കരനാരായണൻ, സുൽഫിഖർ മയൂരി,എ.എ.റഹിം, അഡ്വ. എ.അജികുമാർ,എ.അജിത്ത്, എം. രാമചന്ദ്രൻ, പി. ഗോപീകൃഷ്ണൻ, സി.അജികുമാർ എന്നിവർ സംസാരിച്ചു. അഡ്വ.എസ്.സുനിൽകുമാർ സ്വാഗതവും എസ്.സുഭാഷ് ബാബു നന്ദിയും പറഞ്ഞു.