ആലപ്പുഴ: ആലപ്പുഴയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് സി.ആർ.ജയപ്രകാശിന്റെ വിയോഗമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി പറഞ്ഞു. സദാ സേവനസന്നദ്ധനായിരുന്ന ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.