
ചേർത്തല:തണ്ണീർമുക്കത്ത് കാൽ നൂറ്റാണ്ടിനിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വിവിധ വാർഡുകളിലായി സ്വയം വോട്ട് അഭ്യർത്ഥിച്ച് വീടുകൾ കയറിയിരുന്ന അഡ്വ.പി.എസ്.ജ്യോതിസ് ഇത്തവണ ഇടതുപക്ഷ സ്ഥാനർത്ഥികൾക്കായി മുഴുവൻ വാർഡുകളിലും വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ്.
തണ്ണീർമുക്കം പഞ്ചായത്ത് നടത്തിയ വികസന മുന്നേറ്റത്തിന്റെ രേഖാചിത്രം കുടുംബയോഗങ്ങളിൽ വിശദീകരിക്കുകയാണ് മുൻ പ്രസിഡന്റായ ജ്യോതിസ്. രാപ്പകൽ ഭേദമില്ലാതെ നടത്തുന്ന യോഗങ്ങളിൽ ഭുരിപക്ഷവും സ്ത്രീകളുടെ കൂട്ടായ്മകളാണ്. ഇതിനകം നൂറ്റി അൻപതിന് മേൽ യോഗങ്ങളിൽ പങ്കെടുത്തു. സ്ഥാനർത്ഥികളുടെ പര്യടനത്തിലും താരം മുൻ പ്രസിഡന്റ് തന്നെ. മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള ഗായക സംഘവും പ്രചാരണ പരിപാടികളിൽ സജീവമാണ്.