മാവേലിക്കര: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശിന്റെ നിര്യാണത്തിൽ മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി അനുശോചി​ച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ് കെ.ഗോപൻ യോഗത്തിൽ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കുര്യൻ പള്ളത്ത്, നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കുഞ്ഞുമോൾ രാജു, കെ.എൽ.മോഹൻലാൽ, അനിവർഗീസ്, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, വർഗീസ് പോത്തൻ, കണ്ടിശേരിൽ വിജയൻ, സക്കീർഹുസൈൻ, ചിത്രാമ്മാൾ, പി.പി.ജോൺ തുടങ്ങിയവർ സംസാരിച്ചു.