ഹരിപ്പാട്: എസ്.എൻ ട്രസ്റ്റ് മുൻ എക്സിക്യൂട്ടീവ് അംഗം ആയിരുന്ന അഡ്വ.സി.ആർ ജയപ്രകാശിന്റെ സംസ്കാര ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കു വേണ്ടി ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ റീത്ത് സമർപ്പിച്ചു. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ, കൗൺസിലർമാരായ അയ്യപ്പൻ കൈപ്പള്ളി, ബിജു പത്തിയൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.