ചേർത്തല:സംഗീതജ്ഞനും കലാനിധി സ്ഥാപക ഉപദേശക സമിതി അദ്ധ്യക്ഷനുമായിരുന്ന ദക്ഷിണാമൂർത്തിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. കലാനിധി ദക്ഷിണാമൂർത്തി പുരസ്‌കാരം ചേർത്തല ഗോവിന്ദൻ കുട്ടിക്കും കലാനിധി വയലാർ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കോഴിക്കോട് പരുത്തുള്ളി രവീന്ദ്രനും സാംസ്‌കാരിക പുരസ്‌കാരം റെജി ജോസഫിനും ലഭിച്ചതായി മാനേജിംഗ് ട്രസ്റ്റി ഗീത രാജേന്ദ്രൻ,പി. അനിൽ എന്നിവർ പറഞ്ഞു അഞ്ചിന് രാവിലെ ഒൻപതിന് ചേർത്തല സൗപർണികയിൽ നടക്കുന്ന ചടങ്ങിൽ മന്ത്റി പി. തിലോത്തമൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും.ഗീത രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വയലാർ ശരത്ത്ചന്ദ്ര വർമ്മ മുഖ്യാതിഥിയാവും.പ്രമോദ് പയ്യന്നൂർ,പി.അനിൽ എന്നിവർ പങ്കെടുക്കും.ഇതോടനുബന്ധിച്ച് ഓൺ ലൈനായി സംഗീത നൃത്ത മത്സരങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.