വള്ളികുന്നം: പ്ലസ് വൺ ദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിലായി. വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ പരാതിയിലാണ് വള്ളികുന്നം രാഹുൽ ഭവനത്തിൽ രാഹുൽ (കണ്ണൻ-24) അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ വീട്ടിൽ വിളിച്ചു വരുത്തി ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും വാട്സ് ആപ്പ് വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും. പരാതിയിൽ പറയുന്നു. കരുനാഗപ്പള്ളി, വള്ളികുന്നം പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുലെന്ന് വള്ളികുന്നം സി.ഐ ഡി.മിഥുൻ പറഞ്ഞു.