
അരൂർ:തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി അരൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഡോ.ടി.എം.തോമസ് ഐസക്ക് ഉദ് ഘാടനം ചെയ്തു. പി.എം.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ബി.ചന്ദ്രബാബു, പി.കെ.സാബു, ദെലീമ ജോജോ ,സി.വി.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.