ചാരുംമൂട് : യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ താമരക്കുളം പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിക്കുന്ന റ്റി.ആർ.ബിന്ദു , ഒന്നാം വാർഡിൽ മത്സരിക്കുന്ന വഹാബ് എന്നിവരെയും പാലമേൽ പഞ്ചായത്ത് 2-ാം വാർഡിൽ മത്സരിക്കുന്ന മനോരമ സോമനെയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.