
അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന, ഗംഗ ലൈറ്റ് ആൻറ് സൗണ്ട്സ് ഉടമയും ശബ്ദകല ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനറുമായ പുന്നപ്ര മുരിങ്ങയിൽ ഭവനത്തിൽ എൻ. കെ .മംഗളാനന്ദൻ (65) മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മംഗളാനന്ദൻ ഇന്നലെ വൈകിട്ടാണ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഭാര്യ: പരേതയായ ഗിരിജ. മക്കൾ: മിനിമോൾ, മുരുകാനന്ദൻ, മഹേഷ്. മരുമക്കൾ: സന്തോഷ് കുമാർ, രമ്യ.