photo

ചേർത്തല: കൊവിഡ് ബാധിതർക്ക് വോട്ടുചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് ബാധിതരായി നഗരത്തിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരും നിരീക്ഷണ കേന്ദ്രങ്ങളിലുമുള്ള ഒമ്പതു പേരാണ് പ്രത്യേക ബാല​റ്റിൽ വോട്ടു രേഖപ്പെടുത്തിയത്.

ആലപ്പുഴയിൽ നിന്നു പി.പി.ഇ കി​റ്റടക്കമുള്ള സുരക്ഷയുമായെത്തിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഇവരുടെ വീടുകളിൽ ബാല​റ്റുമായെത്തിയാണ് വോട്ട് ചെയ്യിച്ചത്. സ്‌പെഷ്യൽ പോളിംഗ് ഓഫീസറും സ്‌പെഷ്യൽ പോളിംഗ് അസിസ്റ്റന്റും പൊലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് എത്തിയത്. ഇവർക്ക് പ്രത്യേക വാഹനവും ക്രമീകരിച്ചിരുന്നു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇന്നും ഉദ്യോഗസ്ഥർ എത്തും.