ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം 7ന് നടക്കും. തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. നിയന്ത്റണങ്ങൾക്ക് വിധേയമായി ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനവും ആരംഭിച്ചു. എല്ലാ വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ 85938 82269, 94470 13806.