ആലപ്പുഴ: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ അമ്പലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി.അഞ്ജുവിന്റെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ 2500 കോടിയിൽപ്പരം രൂപയുടെ വികസന പ്രവർത്തനങ്ങൾ അഴിമതി രഹിതമായി നടപ്പിലാക്കുവാൻ മന്ത്രി ജി.സുധാകരന് കഴിഞ്ഞു. അഡ്വ.സുപ്രമോദം അദ്ധ്യക്ഷത വഹിച്ചു.എ.ഓമനക്കുട്ടൻ,ഇ.കെ.ജയൻ, നൂറനാട് ജയകുമാർ,പി.മഞ്ജു,മദൻ ലാൽ,അംബികാഷിബു, പി.സി.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.