ആലപ്പുഴ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സമ്മതിദായകർ പ്രതികരിക്കണമെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തും. കർഷക നിലപാടുകൾക്ക് പിന്തുണ നൽകുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.
സിബി കല്ലുപാത്ര , ജോ നെടുങ്ങാട് , ഇ.ഷാബ്ദ്ദീൻ , ബിനു മദനനൻ , ജേക്കബ് എട്ടുപറയിൽ , പി.ജെ.ജെയിംസ് , പി.റ്റി.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.