ആലപ്പുഴ: ബുവേറി ചുഴലിക്കാറ്റിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമായിരുന്നു.കെ.എസ്.ആർ.ടി.സി 60 ശതമാനം സർവീസ് മാത്രമാണ് നടത്തിയത്. ആലപ്പുഴയിൽ നിന്ന് 32 , ചേർത്തല 39,ഹരിപ്പാട് 6,കായംകുളം 25,മാവേലിക്കര 8,എടത്വ 8 എന്നിങ്ങങ്ങനെയാണ് ഷെഡ്യൂളാകൾൾ പുനഃക്രമീകരിച്ചത്. പൊതു അവധിയായതിനാൽ യാത്രക്കാരും കുറവായിരുന്നു. ജലഗതാഗത വകുപ്പ് കൊല്ലത്തേയ്ക്കുള്ള ബോട്ട് സർവീസ് ഇന്നലെ നടത്തിയില്ല. പല സർവീസുകളും രാവിലെ മാത്രമാണ് നടത്തിയത്.