കായംകുളം: കായംകുളത്ത് 1, 44 വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി. ഒന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി എം.ആർ. സലിംഷായുടെയും 44 ലെ സ്ഥാനാർഥി എ.ജെ.ഷാജഹാന്റെയും ബോർഡുകൾ നശിപ്പിച്ചു.

അന്തരിച്ച കോൺഗ്രസ് നേതാവ് സി ആർ .ജയപ്രകാശിന് ആദരാഞ്ജലിയർപ്പിച്ച് സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിക്കപെട്ടു. സ്കൂട്ടറിൽ എത്തിയ യുവാവ് ബോർഡ് നശിപ്പിക്കുന്ന ചിത്രം കാമറയിൽ പതിഞ്ഞിട്ടുണ്ട് കായംകുളം പൊലീസിൽ പരാതി നൽകി.