വള്ളികുന്നം: വ്യാജ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തി​യ മിന്നൽ പരിശോധന കോടയും ചാരായവും പിടികൂടി. വള്ളികുന്നം പുത്തൻചന്ത കൈതക്കര ചാലിന് തെക്ക് ഭാഗത്ത് പ്രവർത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രത്തിൽ നി​ന്ന് കന്നാസുകളി​ലാക്കി​ വെള്ളത്തിൽ താഴ്ത്തി സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും പിടികൂടി. ക്രിസ് മസ്, പുതുവത്സര സീസണുമായി ബന്ധപ്പെട്ട് വ്യാജവാറ്റ് നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായി​രുന്നു റെയ്ഡ് നടന്നത്. നൂറനാട് പ്രിവന്റീവ് ഓഫിസർ അബ്ദുൽ ഷുക്കൂർ,സി.ഇ.ഒ മാരായ സിനുലാൽ, താജുദീൻ, രാകേഷ് കൃഷ്ണൻ, ശ്യാംജി സന്ദീപ് കുമാർ എന്നിവർ നേതൃത്വം നൽകി​.