ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും ബി.ജെ .പിയും നടത്തുന്ന പ്രചാരവേലകളെ ജനം തള്ളിക്കളയുമെന്നും കേരളത്തിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം. വി. ഗോവിന്ദൻപറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് രവീന്ദ്രനെ ഇ .ഡി ചോദ്യം ചെയ്താലും എൽ. ഡി. എഫിന് കുഴപ്പമില്ല. എല്ലാവിധ അന്വേഷണങ്ങളേയും സംസ്ഥാന സർക്കാർസ്വാഗതം ചെയ്തതാണ്. എൽ.ഡി.എഫിനെതിരെ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരവേലകൾ ജനങ്ങൾ തിരിച്ചറിയും. യു. ഡി. എഫ് കാലത്ത് പെൻഷൻ തുക കുടിശികയായിരുന്നു. എൽ.ഡി. എഫ് സർക്കാരിന്റെ കാലത്ത് അത് കൃത്യമായി വിതരണം ചെയ്യുമ്പോൾ അട്ടിമറിക്കാനാണ് ബി. ജെ .പി ശ്രമിക്കുന്നത്. എൽ.ഡി.എഫും മന്ത്രി സഭയും ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.