അരൂർ: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തിട്ടുള്ള അരൂർ പഞ്ചായത്തിലെ വോട്ടർമാരുടെ ഇലക്ഷൻ തിരിച്ചറിയൽ രേഖ വിതരണം ചെയ്തു തുടങ്ങി. ഇനിയും കൈപ്പറ്റാത്തവർ നാളെ വൈകിട്ട് 5നകം അരൂർ പഞ്ചായത്ത് ഓഫീസിൽ നിന്നും നേരിട്ട് എത്തി കൈപ്പറ്റണമെന്ന് സെക്രട്ടറി പി.വി.മണിയപ്പൻ അറിയിച്ചു.