
അമ്പലപ്പുഴ:കരയിൽ വെച്ചിരുന്ന പൊങ്ങുവള്ളവും, വലയും കത്തിച്ച നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡ് കോമന പുതുവൽ ബിജുവിന്റെ പൊങ്ങുവള്ളമാണ് കത്തിച്ചത്.ബുധനാഴ്ച മത്സ്യ ബന്ധനത്തിനു ശേഷം കരയിൽ വെച്ചിരുന്ന വള്ളമാണ് ഇന്നലെ പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. രണ്ടാഴ്ച മുൻപ് വാങ്ങിയ വലയും 2 മാസം മുൻപ് വാങ്ങിയ പൊങ്ങുവള്ളവുമാണ് നശിച്ചത്.ഏകദേശം നാൽപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ ബിജു പറഞ്ഞു.