ആലപ്പുഴ: ജില്ലയിലെ ബി 41 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നിലവിൽ നിശ്ചയിച്ചിരുന്ന വിതരണ/ വോട്ടെണ്ണൽ കേന്ദ്രമായ വി.വി.എച്ച്.എസ്. താമരക്കുളം കെട്ടിടം ജീർണാവസ്ഥയിലായതിനാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടായതിനാലും പകരം പുതിയ സ്വീകരണ/ വിതരണ/ വോട്ടെണ്ണൽ കേന്ദ്രമായി സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പറയൻകുളം, ചാരുമൂട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി​ഷൻ ഉത്തരവായി.