ആലപ്പുഴ: ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ സ്മരണാർത്ഥം ജില്ല പ്രൊബേഷൻ ഓഫീസും ജില്ല ലീഗൽ സർവീസ് അതോറിട്ടിയും സംയുക്തമായി നവംബർ 15 മുതൽ നടത്തി വന്ന പ്രോബേഷൻ വാരാചരണം സമാപിച്ചു. സമാപന ചടങ്ങിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എ.ബദറുദ്ദീൻ നിർവഹിച്ചു. സബ് ജഡ്ജ് ആൻഡ് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി കെ.ജി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ലീന റഷീദ്, സാമൂഹ്യ നീതിവകുപ്പ് സ്പെഷ്യൽ ഓഫീസർ സുബൈർ കെ.കെ, ജില്ലാ ജയിൽ സൂപ്രണ്ട് ആർ ശ്രീകുമാർ, മാവേലിക്കര സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എസ് ശിവാനന്ദൻ, ജില്ലാ സാമീഹ്യനീതി ഓഫീസർ എൻ.പി പ്രമോദ്കുമാർ, ജില്ലാ പ്രൊബേഷൻ ഓഫീസർ ഷാജഹാൻ എസ് എന്നിവർ സംസാരിച്ചു.