bjp

ചാരുംമൂട്: നാളിതുവരെ സംസ്ഥാനം ഭരിച്ച ഇടത്-വലത് മുന്നണികളുടെ ജന വിരുദ്ധ ഭരണത്തിനെതിരെ ഒരു മാറ്റമാഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തെ ജനങ്ങളെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. നരേന്ദ്ര മോദി​ പ്രധാനമന്ത്രിയായ ശേഷമുള്ള ആറു വർഷത്തെ അഴിമതിരഹിത ഭരണം ജനങ്ങൾക്ക് ഇഷ്ടമായി​. ചുനക്കര കരിമുളയ്ക്കലിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു എം.ടി.രമേശ്. മുൻവാർഡ് മെമ്പർ പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറർ കെ.ജി. കർത്ത, ബിജെപി ചുനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.അനിൽ, ജനറൽ സെക്രട്ടറി ദിലീപ് കുമാർ, മോഹൻലാൽ, എസ്. സി മോർച്ച മണ്ഡലം ജന.സെക്രട്ടറി സുമേഷ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, എൻഡിഎ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി മധു ചുനക്കര ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പൊന്നമ്മാ സുരേന്ദ്രൻ, സ്ഥാനാർത്ഥികളായ സജിനി, സ്വപ്നാ അഭിലാഷ്, ഷിബു, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.