
എടത്വാ : തലവടി പഞ്ചായത്തിൽ എൻ.ഡി.എ വികസനപത്രിക പ്രകാശനം ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് നിർവഹിച്ചു. ബി.ജെ.പി തലവടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് തലവടി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി അജിത്ത് കുമാർ പിഷാരത്ത്, എട്ടാം വാർഡ് സ്ഥാനാർത്ഥി രശ്മി പി. പിള്ള, വി.ജി വർഗ്ഗീസ്, സന്തോഷ് പറമ്പുങ്കൽ, മിനി ബിജു, അനിരൂപ് എന്നിവർ പ്രസംഗിച്ചു.