കുട്ടനാട്: പൂച്ചയുടെ പിടിയിൽ നിന്നും വളർത്തുപ്രാവിനെ രക്ഷിക്കാൻ ശ്രമിച്ച പതിനൊന്നുകാരനെ അയൽവീട്ടിലെ സ്ത്രീ ശാരിരിക ഉപദ്രവമേൽപ്പിച്ചതായി പരാതി. വെളിയനാട് പഞ്ചായത്ത് ചന്തവാർഡ് കിഴക്കേപുരയ്ക്കൽ രതീഷിന്റെ മകൻ അഭിജിത്തിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. വേദനയെടുത്ത് പുളഞ്ഞ അഭിജിത്തിനെ പിന്നീട് വീട്ടുകാർ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. രാമങ്കരി പൊലീസ് കേസ് എടുത്തു