somarajan

മുതുകുളം: കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ എഴുപതുകാരൻ മരിച്ചു. ആറാട്ടുപുഴ മംഗലം ശാരദാ നിവാസിൽ സോമരാജനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നല്ലാണിക്കൽ എൽ.പി.സ്‌കൂളിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയ ഇദ്ദേഹത്തിന് രണ്ടരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം രാത്രിയിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: ജലജ മകൾ: കൃഷ്ണേന്ദു.