കായംകുളം : കായംകുളം നഗരത്തിലെ രണ്ട് കടകളുടെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ പണവും ചുരിദാറുകളും മോഷ്ടിച്ചു. നഗരസഭ ക്ഷോപ്പിംഗ് കോംപ്ലക്‌സിലെ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള മെഡിഹൗസ് മരുന്ന് കടയിൽ നിന്ന് 2500 രൂപയും, കൃഷ്ണകുമാർ രാംദാസിന്റെ ഉടമസ്ഥതയിലുള്ള റാംചുരിദാർ ഷോപ്പിൽ നിന്ന് 1500 രൂപയും, 12 ചുരിദാറുകളുമാണ് മോഷണം പോയത്.