
ആലപ്പുഴ : ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ബിന്ദു വിനയകുമാറിന്റെ സ്വീകരണപരിപാടിയുടെ സമാപനവും സ്ഥാനാർത്ഥി സംഗമവും എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
എൻ.ഡി.എ നിയോജകമണ്ഡലം കൺവീനർ പി.സി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, സെക്രട്ടറി എ.ജി.സുഭാഷ്, സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, സംസ്ഥാന സമിതി അംഗം ടി.കെ.അരവിന്ദാക്ഷൻ, എൻ.ഡി.എ കാവാലം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. ബി.ഡി.ജെ.എസ് നിയോജകമണ്ഡലം സെക്രട്ടറി രഞ്ജു സ്വാഗതവും എൻ.ഡി.എ കാവാലം പഞ്ചായത്ത് കമ്മിറ്റി കൺവീനർ രാജേഷ് തൈപ്പറമ്പ് നന്ദിയും പറഞ്ഞു.