jayadevan

കായംകുളം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുള്ളിക്കണക്ക് പൂവടിയിൽ ജയദേവൻ ഉണ്ണിത്താനാണ് (57) മരിച്ചത്. കഴിഞ്ഞ സെപ്തംബർ 23ന് പുള്ളിക്കണക്ക് വള്ളുകപ്പള്ളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ജയദേവൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ജയദേവൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട്. പുള്ളിക്കണക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും ഓച്ചിറ പരബ്രഹ്മ ക്ഷേത നിർവാഹക സമിതി അംഗവും ആയിരുന്നു. ഭാര്യ: ബിന്ദു. മകൾ: ജിത ജെ.ഉണ്ണിത്താൻ