
ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ക്യാമ്പിനെ ആവേശത്തിലാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ. രാവിലെ 9 മണിക്ക് നെടുംതറ പള്ളിപ്പാട് നിന്ന് പര്യടനം ആരംഭിച്ചു.പള്ളിപ്പാട്, ചേപ്പാട്, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ കിഴക്കേക്കര എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും എത്തിച്ചേർന്നു. നൂറ് കണക്കിന് ജനങ്ങളാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഒത്തുകൂടിയത്. ഒരു വാർഡിൽ ഒരു സ്വീകരണം എന്ന നിലയിലാണ് എല്ലാ പഞ്ചായത്തുകളിലും സ്വീകരണം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവിനൊപ്പം വാർഡ്, ബ്ലോക്ക്, ജില്ലാ സ്ഥാനാർത്ഥികളെ എല്ലാ പ്രദേശങ്ങളിലെയും റോഡ് ഷോയിൽ ഒപ്പം കൂട്ടി. ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന ജോൺ തോമസ്, ശ്രീദേവി രാജൻ, ബ്ലോക്കിൽ മത്സരിക്കുന്ന കെ.എം രാജു, സാജൻ പനയറ, അനന്ദ നാരായൻ, ചേപ്പാട് രജിത്, ഷീജ റഷീദ്, എസ്, ആനന്ദവല്ലി ,ബബിത ജയൻ എന്നിവർ അദ്ദേഹത്തോടൊപ്പം വിവിധ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.