ഹരിപ്പാട്: ഹരിപ്പാട് നഗരസഭ 13-ാം വാർഡിൽ (ത്രിവേണി) നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പത്മകുമാറിൻ്റെ പോസ്റ്ററുകൾ വ്യാപകമായി കീറി നശിപ്പിച്ചതായി പരാതി. മറ്റൊരു സ്ഥാനാർത്ഥിയും അനുയായികളും ചേർന്നാണ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതെന്ന് പത്മകുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു