
അമ്പലപ്പുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനു കീഴിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തകർപ്പൻ വിജയം നേടുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺപ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ദേശീയ തലത്തിൽ നിലപാടുണ്ടെന്നും വെൽഫെയർ പാർട്ടിയുമായോ, ജമാ അത്ത് ഇസ്ലാമിയുമായോ ഒരു ബന്ധവുമില്ലെന്നും കെ.സി വ്യക്തമാക്കി. അഡ്വ.എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.ബാബു പ്രസാദ്, പി.നാരായണൻകുട്ടി ,അനിൽ ബോസ്, എസ്.പ്രഭുകുമാർ, വി.കെ. ബൈജു, എ.ആർ.കണ്ണൻ, ബിന്ദുബൈജു, എസ്.സുബാഹു, പി.സാബു, രാജേഷ് സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.