അമ്പലപ്പുഴ:തകഴി അയ്യപ്പക്കുറുപ്പ് സ്മാരക മൂന്നാമതു ചെറുകഥാ പുരസ്ക്കാരത്തിന് ബ്രിജി കെ. റ്റി യുടെ (ബാംഗ്ളൂർ) "കാക്റ്റസ്സ്" എന്ന കഥ അർഹമായി. അയ്യായിരം രൂപയും, ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പി. ബി.വിനോദ്, ചെറിയനാടിന്റെ "കാളിയാട്ടം" എന്ന കഥയ്ക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരമായ ആയിരം രൂപയും പ്രശസ്തി പത്രവും നല്കും. ജൂറിയുടെ പ്രത്യേക പരാമർശം നേടിയ പത്തു കഥകൾക്ക് പ്രശസ്തി പത്രം തകഴിയിൽ കൂടുന്ന തകഴി അയ്യപ്പക്കുറുപ്പ് അനുസ്മരണസമ്മേളനത്തിൽ നല്കുമെന്ന് സാഹിതീയം പ്രസിഡന്റ് അജി തകഴി അറിയിച്ചു.