
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ മരം വീണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് താന്നിക്കൽ ജോണിയുടെ വീട് തകർന്നു.ശനിയാഴ്ച പുലർച്ചെ 4ഓടെയാണ് വീടിനു സമീപത്തു നിന്ന പൂവരശ് മരം കടപുഴകിയത്.ഓടുമേഞ്ഞ മേൽക്കൂര പൂർണ്ണമായും തകർന്നു. ജോണിയും ഭാര്യയും മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലുംപരിക്കേൽക്കാതെ രക്ഷപ്പെട്ടു.