ആലപ്പുഴ : ബുറേവി കൊടുങ്കാറ്റിനെ തുടർന്ന് ഒരാഴ്ചയായി മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തികസഹായം നൽകണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. തുടർച്ചയായി മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിനം 300 രൂപയെങ്കിലും സാമ്പത്തിക സഹായം നൽകണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.