ആലപ്പുഴ : മണ്ഡലത്തിലെ ഏക കേന്ദ്രീയ വിദ്യാലയമായ കായംകുളം എൻ.ടി.പി.സി. കേന്ദ്രീയ വിദ്യാലയം 2022-23 അദ്ധ്യയന വർഷം മുതൽ അടച്ചുപൂട്ടാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് അഡ്വ. എ.എം. ആരിഫ് എം.പി. ആവശ്യപ്പെട്ടു. നിലവിൽ പ്രോജക്ട് സെക്ടറിൽ പ്രവർത്തിക്കുന്ന കായംകുളത്തെ വിദ്യാലയം കേന്ദ്ര സർക്കാർ ഏറ്റെടുത്ത് സിവിൽ സെക്ടറിലേയ്ക്ക് മാറ്റി കൂടുതൽ കുട്ടികൾക്ക് പഠനാവസരം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് എം.പി ജൂലായ് മാസം കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നതാണ്.