ആലപ്പുഴ: ജില്ലയിൽ ഇന്നലെ 365 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4437ആയി. 338 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 551പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 44670 ആയി.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9185

 വിവിധ ആശുപത്രികളിലുള്ളവർ: 1255

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 180

32 കേസുകൾ, 14 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 32 കേസുകളിൽ 14 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 197 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 433 പേർക്കും എതിരെ നടപടി സ്വീകരിച്ചു.

കണ്ടെയിൻമെന്റ് സോൺ

ചമ്പക്കുളം വാർഡ് പത്തിൽ പൊയ്ക്കാരംകളം മുതൽ എസ്.എച്ച്.യു.പി സ്‌കൂളിന്റെ ഇടതുവശം വരെ, വാർഡ് 11ൽ സെന്റ് ജോൺസ് ചർച്ച് കുരിശടി മുതൽ മങ്കൊമ്പ് ഏഴരച്ചിറപ്പാലം വരെ, വാർഡ് 13ൽ എൻ.സി.പി ഓഫീസ് മുതൽ നരിമീൻകുന്ന് ഗുരുമന്ദിരം വരെ എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കി. ചേർത്തല സൗത്ത് വാർഡ് ഏഴ്, പുന്നപ്ര തെക്ക് വാർഡ് 3,17 പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.