ആലപ്പുഴ: കേന്ദ്ര ഗവ.സ്ഥാപനമായ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ കൗൺസിലിംഗ് ആൻഡ് സൈക്കോളജി സർട്ടിഫിക്കറ്റ് (ആറു മാസം), ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾ ജനുവരി 1 മുതൽ ക്ലാസ് ആരംഭിക്കും. അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. വിദ്യാർത്ഥികൾക്കും ജോലിയുള്ളവർക്കും കോഴ്സിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് പ്ലസ്ടുവും, ഡിപ്ലോമക്ക് ഡിഗ്രിയുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ അയക്കേണ്ട അവസാന തീയതി 10. ഫോൺ: 9447232512,9447597983, +916282427152.