വള്ളികുന്നം . ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ചു. വള്ളികുന്നം പരിയാരത്തു കുളങ്ങര സന്തോഷ് ഭവനത്തിൽ സുരേഷി(48) നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. ഫോൺ വിളിയിലെ തർക്കത്തെ തുടർന്നുള്ള വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.. നെഞ്ചിനു താഴെ ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽ വാസിയായ അരുൺ (37) ആണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് വീട്ടുകാർ വള്ളികുന്നം പൊലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ മലമേൽ ചന്ത ഭാഗത്തു നിന്നും ഇയാളെ പൊലീസ് പിടികൂടി. .