ആലപ്പുഴ: ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.രാജേഷ് മുതുകുളം, സതീഷ്.കെ.ചേർത്തല, രാജു സ്വാമി, ഹരികുമാർ ശിവാലയം, പ്രസാദ് അത്തിത്തറ, എ.എസ്.ഉഷ, തുടങ്ങിയവർ പങ്കെടുത്തു