tv-r

തുറവൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാനിട്ടൈസർ സ്കൂൾ ലാബിൽ നിർമ്മിച്ചു വിദ്യാർത്ഥികൾക്ക് നൽകാൻ ഒരുങ്ങുകയാണ് തുറവൂർ ടി.ഡി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകർ. സ്കൂളിലെ രസതന്ത്രം വിഭാഗം സീനിയർ അദ്ധ്യാപിക കെ. പ്രസന്നകുമാരിയുടെ നേതൃത്വത്തിലാണ്, ജനുവരിയിൽ സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചു 75 ശതമാനം ഐ.പി.എ അടങ്ങിയ സാനിട്ടൈസർ ലാബിൽ നിർമ്മിച്ചത്. സ്കൂൾ മാനേജർ എച്ച്.പ്രേംകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ജി.മായ, പി.ടി.എ പ്രസിഡന്റ് വി.സോജകുമാർ, ടി.പി.ബാലചന്ദ്രൻ,എ.രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.