വള്ളികുന്നം : ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ എൻ.ഡി.എസ്ഥാനാർത്ഥി എസ്. ഹരിഗോവിന്ദന്റെയും , ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥി കെ.പി. ശാന്തിലാലിന്റെയും , വള്ളികുന്നം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള വിവിധ വാർഡ് സ്ഥാനാർഥികളുടെയും വാർഡ് തല സ്വീകരണങ്ങൾ സമാപിച്ചു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം ഇൻചാർജും, ജനറൽ സെക്രട്ടറിയുമായ ഹരീഷ് കാട്ടൂർ ചൂനാട് വിവേകാനന്ദ ജംഗ്ഷനിൽ സ്വീകരണയാത്ര ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം വള്ളികുന്നം വട്ടക്കാട് ക്ഷേത്രജംഗ്ഷനിൽ ബി.ജെ.പി മുൻ സംസ്ഥാന സമിതിയംഗം എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.വി. അരവിന്ദാക്ഷൻ, രാജേന്ദ്രനാഥ് ഈരിക്കത്തറ, ഏരിയ പ്രസിഡന്റ് ഷാജി വട്ടക്കാട്, മഹിളാമോർച്ച ജില്ലാ ട്രഷറർ ശോഭാ രവീന്ദ്രൻ, ബി.ജെ.പി മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് വള്ളികുന്നം, ജനറൽ സെക്രട്ടറി ബീനാ വേണു നിയോജകമണ്ഡലം കമ്മിറ്റിയംഗം വിജേഷ് എന്നിവർ സംസാരിച്ചു.