മാവേലിക്കര- നഗരസഭയുമായി സഹകരിച്ച് റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച, സൗജന്യ നിരക്കിലുള്ള കോവിഡ് രോഗ പരിശോധന കേന്ദ്രം നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പത്മകുമാർ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ എസ്.സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ ചെയർമാൻ ഡോ.മണികുമാർ, താലൂക്ക് ചെയർമാർ റോണി ടി.‍‍ഡാനിയേൽ, സെക്രട്ടറി പി.എ.ഫിലിപ്, വൈസ് ചെയർമാൻ ജോസഫ് ജോൺ, ട്രഷറർ സി.ഐ.മാത്യു, നഗരസഭ സെക്രട്ടറി എസ്.സനിൽ, പൗലോസ് കോശി, ജേക്കബ് മാത്യു, അലക്സ് ആറ്റുമാലിക്കൽ, ജോർജ് വർഗീസ്, ടി.കെ.രാജീവ് തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ ശങ്കേഴ്സ് ഹെൽത്ത് കെയറിന്റെ സഹകരണത്തിലാണ് കോവിഡ് പരിശോധനകൾ നടത്തുന്നത്.