അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനു നേരെ ഒരു സംഘം നടത്തിയ ആക്രമണത്തിൽ അന്തേവാസിക്കു പരിക്കേറ്റെന്നു പരാതി. ഇന്നലെ പകൽ 11.30ഓടെ വാർഡിലെ ഒരു സ്ഥാനാർത്ഥിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് ശാന്തിഭവനിൽ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയതെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ശാന്തിഭവനിലെ 33 അന്തേവാസികൾക്ക് വോട്ടുണ്ട്. വോട്ട് ചെയ്യാനെത്തിയാൽ മാത്യു ആൽബിനെയും അന്തേവാസികളെയും കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.