tv-r

അരൂർ: പുരാതനമായ അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണ ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭക്തിനിർഭരമായ ചടങ്ങിൽ ഡോ. പ്രവീൺ കുമാർ ആധാരശിലാസ്ഥാപനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി തുറവുർ പൊന്നപ്പൻ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ഉണ്ണി ശാന്തി സഹകാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് വി.കെ.ദേവദാസ്, സെക്രട്ടറി വി.കെ.സുരേഷ്, ദീപ പ്രവീൺ കുമാർ, ദാമോദരൻ നമ്പൂതിരി, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.