മാവേലിക്കര : മാവേലിക്കര നഗരസഭയിലും തെക്കേക്കര പഞ്ചായത്തിലും നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ നടന്ന യോഗത്തിൽ എ.നന്ദകുമാർ അധ്യക്ഷനായി. ആർ.രാജേഷ് എം.എൽ.എ, ലീല അഭിലാഷ്, ഡി.തുളസീദാസ്, അഡ്വ.പി.വി സന്തോഷ്‌കുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ.അജയൻ എന്നിവർ സംസാരിച്ചു. ജി.അജയകുമാർ സ്വാഗതം പറഞ്ഞു. തെക്കേക്കരയിൽ നടന്ന യോഗത്തിൽ അനിൽകുമാർ അധ്യക്ഷനായി. ആർ.രാജേഷ് എം.എൽ.എ, ഡോ.കെ.മോഹൻകുമാർ, യു.വിശ്വംഭരൻ, കെ.രാജേന്ദ്രൻ, ഷൈലാ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. അഡ്വ.ജി.അജയകുമാർ സ്വാഗതം പറഞ്ഞു.